വനിത വികസന കോര്‍പറേഷന്‍ ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടിയാണ് ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭം 11.07 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലാഭ വിഹിതമായ 1,15,61,085 രൂപയുടെ ചെക്കാണ് കൈമാറിയത്.

വനിത വികസന കോര്‍പറേഷന്‍

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി വനിത വികസന കോര്‍പറേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഈ സാമ്പത്തിക വര്‍ഷം 36,105 വനിതകള്‍ക്ക് 340 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. ഇതിലൂടെ ഒരു ലക്ഷത്തിലധികം വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനായി. തിരിച്ചടവിലും ഗണ്യമായ പുരോഗതി നേടാന്‍ കോര്‍പറേഷനായി.

വായ്പ വിതരണത്തിന് പുറമെ, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിരവധി പദ്ധതികളും കോര്‍പറേഷന്‍ അവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇവയില്‍ വനിതാ ഹോസ്റ്റലുകള്‍, വിദ്യാര്‍ത്ഥിനികള്‍ക്കും യുവതികള്‍ക്കും ഷീ പാഡ്, എം കപ്പ് വിതരണ പദ്ധതി, സംരംഭകത്വ വികസന പരിശീലനം, തൊഴില്‍ നൈപുണ്യ പരിശീലനം, നഴ്സുമാര്‍ക്ക് വിദേശത്ത് അവസരമൊരുക്കുന്നതിനുള്ള അപ് സ്‌കിലിങ് പരിശീലനം, വിമന്‍ ഹെല്‍പ് ലൈന്‍ തുടങ്ങി വിവിധ പദ്ധതികള്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനം നടത്തുന്നു. ഇതിലൂടെ പ്രതിവര്‍ഷം 5 ലക്ഷത്തിലധികം സ്ത്രീകളിലേക്ക് വിവിധ സേവനങ്ങള്‍ എത്തിക്കുന്നുണ്ട്.

വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി., ഡയറക്ടര്‍മാരായ ഷൈല സുരേന്ദ്രന്‍, അനിത ടി.വി., പ്രകാശിനി വി.കെ., പെണ്ണമ്മ തോമസ്, ഗ്രേസ് എം.ഡി., ഷീബ ലിയോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ശ്രീരാമനെ അപമാനിച്ചു; ജബൽപൂരിൽ സ്കൂൾ തകർത്തു ഹിന്ദു സംഘടന.

ശ്രീരാമനെ സ്കൂൾ പ്രിൻസിപൽ അപമാനിച്ചു എന്നാരോപിച്ചു മധ്യപ്രദേശിലെ ജബല്പൂരിലെ ജോയ് സ്കൂൾ...

കക്കാടംപൊയിലിൽ 40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കക്കാടം പൊയിൽ സ്വദേശി...

രോഗശയ്യയിലും നാടിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പത്മശ്രി കെ വി റാബിയ

കോട്ടക്കൽ: രോഗശയ്യയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അക്ഷരപുത്രി പത്മശ്രീ...

നിലമ്പൂരിൽ എം സ്വരാജ് ഇല്ല. പകരം ഇടതിന്റെ പ്രമുഖ നേതാവ്?

ഇടതിന്റെ വീറും ആവേശവും കാത്തിരിക്കുന്ന പോരാട്ട ഭൂമിക. വെട്ടിപ്പിടിച്ചതെല്ലാം സ്വന്തം വോട്ടുകൾ...