നിവിൻ പോളി തിരിച്ചുവരുന്നു? ഏഴു കടൽ ഏഴു മലൈ ഉടൻ തീയേറ്ററുകളിലേക്ക്?

നിവിൻ പോളി തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണ് ‘ഏഴു കടൽ ഏഴു മലൈ’. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘തരമണി’, ‘കട്രത് തമിഴ്’ എന്നീ ചിത്രങ്ങൾക്ക് സംവിധാനം ചെയ്ത ദേശീയ അവാർഡ് ജേതാവായ റാം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ജനുവരി 20 ന് പുറത്തിറങ്ങും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന തമിഴ് നടൻ സൂരി എക്സിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചിരുന്നു. 46-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്ഡ്’ എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിങ്കപെൺപട: പടുകൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യൻ വനിതകൾ

അയർലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിൽ. സെഞ്ചുറികളുമായി ഓപ്പണമാരായ...

കോൺഗ്രസ്‌ വിട്ടവരെ ഒപ്പം കൂട്ടാൻ PV അൻവർ! തൃണമൂലിലെത്തിക്കാൻ വാഗ്ദാനപ്പെരുമഴ

എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽനിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂൽ...

കൃത്യമായ മറുപടി വേണം: ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി താക്കീത്.

ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ താക്കീത്. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തത് എന്ത്...

അമരക്കുനിയിലെ കടുവയുടെ ലൊകേഷൻ കണ്ടെത്തി. പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്.

ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ വയനാട് അമരക്കുനിയിലെ കടുവയെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തു....