തിരുവനന്തപുരം മുണ്ടേലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻ വീട്ടിൽ അഭിലാഷാണ് (26) മരിച്ചത്. വെളുപ്പിന് 4 മണിയോടെ ഊഞ്ഞാലിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തലേന്ന് രാത്രി ഊഞ്ഞാലിലിരുന്നു ഫോൺ ചെയ്യുന്നതായി വീട്ടുകാർ കണ്ടിരുന്നു. അഭിലാഷ് മദ്യപിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.