തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ സമരരീതികളുമായി യൂത്ത് കോൺഗ്രസ്. സാംസ്‌കാരിക നായകന്മരെ പങ്കെടുപ്പിച്ച് സർക്കാർ വിരുദ്ധസദസുകൾ സംഘടിപ്പിക്കും. കൂടാതെ സർക്കാരിനെതിരെ നിയമപോരാട്ടം കടുപ്പിക്കാനുമാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായ പശ്ചാത്തലത്തിലാണ് സമരം കുടുപ്പിക്കുന്നത്.
അതേസമയം സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെയാണ് ജയിൽ മോചിതനായായത്. അറസ്റ്റിലായി ഒൻപതാം ദിവസം രാഹുലിന് പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്. പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
50000 രൂപയുടെ ബോണ്ട് അല്ലെങ്കിൽ രണ്ടുപേരുടെ ആൾജാമ്യം, പൊതുമുതൽ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളിൽ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. രഹുലിനെ സ്വീകരിക്കാനായി ഉൾപ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.
Read More:- എക്സാലോജിക്കിനെതിരായ റിപ്പോർട്ട് വീണയെ കേള്‍ക്കാതെയെന്ന വാദം ഇനി സി.പി.എമ്മിന് ഉന്നയിക്കാന്‍ കഴിയില്ല