‘ഇനി വയനാടിന് രണ്ടു എംപിമാർ ഉണ്ടാകും;ജനങ്ങൾക്ക് നന്ദി;’ രാഹുൽ ഗാന്ധി

വയനാടിന് ഇനി രണ്ടു എംപിമാർ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . പ്രയാസമുള്ള രാഷ്ട്രീയ ഘട്ടങ്ങളിൽ വയനാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും, പ്രിയങ്ക മത്സരിച്ചാലും താൻ ഇടയ്ക്കിടെ വയനാട്ടിലെത്തുമെന്നും രാഹുൽ പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് രാഹുൽ ഹൃദയത്തിൽനിന്നും നന്ദി പറഞ്ഞു. വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘വയനാട്ടിലെ ജനങ്ങൾ പാർട്ടി നോക്കാതെ എനിക്ക് പിന്തുണ നൽകി. പ്രയാസമുള്ള ഘട്ടങ്ങളിൽ അവർ നൽകിയ പിന്തുണ മറക്കാനാകില്ല. പ്രിയങ്ക മത്സരിച്ചാലും ഞാൻ വയനാട്ടിലെത്തും. ജനങ്ങൾക്ക് മുന്നിൽ ഞാനുണ്ടാകും. അവർക്ക് നൽകിയ വാഗ്ദാനം പാലിക്കും. പ്രിയങ്ക വയനാട്ടിൽ ജയിക്കും. ഒരു നല്ല എംപിയായിരിക്കും. വയനാടിന് രണ്ട് എംപിമാരുണ്ടാകും. ഞാനും എന്റെ സഹോദരിയും’, രാഹുൽ പറഞ്ഞു.

‘എനിക്ക് വയനാടുമായും റായ്ബറേലിയുമായും വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ 5 വർഷമായി വയനാട് എംപിയാണ്. വയനാട്ടിലെ എല്ലാ ആളുകളും പാർട്ടിക്കാരും സ്നേഹം മാത്രമാണ് നൽകിയത്. അതിന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ജീവിതകാലം മുഴുവൻ അതെന്റെ മനസിലുണ്ടാകും. പ്രിയങ്ക വയനാട്ടിൽ മത്സരിക്കും. ഞാനും ഇടവേളകളിൽ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികൾ പൂർത്തിയാക്കും. റായ്ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്സഭയിൽ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ട്. വയനാട് ഒഴിയുകയെന്നത് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനമായിരുന്നില്ല. പ്രയാസകരമായ തീരുമാനമായിരുന്നു. രണ്ട് മണ്ഡലവുമായും വ്യക്തി ബന്ധമുണ്ട്. 5 വർഷത്തെ വയനാട് ബന്ധം സന്തോഷകരമായിരുന്നു’, രാഹുൽ പറഞ്ഞു.#Wayanad #Priyanka gandhi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....