‘കുവൈറ്റിൽ മരിച്ച ബിനോയ് തോമസിൻറെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് നൽകും’: മന്ത്രി കെ രാജൻ

ചാവക്കാട് : കുവൈറ്റിൽ മരിച്ച ബിനോയ് തോമസിൻറെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചാവക്കാട്ടെ വീട്ടിലെത്തി ബിനോയിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാജൻ.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബിനോയ് തോമസിൻറെ വീട്ടിലെത്തി വീട് നൽകുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ ഇടപെടൽ. ബിനോയ് തോമസിൻറെ കുടുംബത്തിന് ലൈഫ് പദ്ധതി വഴി വീട് നൽകാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയുടെ ലൈഫ് പട്ടികയിൽ ബിനോയിയുടെ കുടുംബത്തിൻറെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടിയന്തര കൗൺസിൽ കൂടി വീടനുവദിക്കാനാണ് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്.
ബിനോയിയുടെ മൂത്തമകൻ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. പ്രവാസി മലയാളി വ്യവസായികൾ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ബിനോയിയുടെ മകന് ജോലി ഉറപ്പാക്കുമെന്ന് വീട്ടിലെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....