കോൺഗ്രസിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ഡൽഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ഡൽഹി ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. പാര്‍ട്ടിക്ക് കിട്ടിയ 199 കോടി രൂപ സംഭാവനയില്‍ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തിയിരുന്നു. എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിന് പിന്നാലെ 115 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.
കോൺഗ്രസിന്റെ 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്നാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ ഇൻകം ടാക്സ് വിഭാഗം അറിയിച്ചത്. അക്കൗണ്ടുകള്‍ മരവിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കാന്‍ പോലും പണം പാര്‍ട്ടിയുടെ കൈയിലില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാഷ്രീയ പാര്‍ട്ടികൾ ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാര്‍ട്ടിയും നികുതി നല്‍കുന്നില്ലെന്നും, കോണ്‍ഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. രാഷ്രീയ പാര്‍ട്ടികൾ ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാര്‍ട്ടിയും നികുതി നല്‍കുന്നില്ലെന്നും, കോണ്‍ഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു നേതാക്കളുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....