ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസിൽ വിജിലൻസ് റെയ്ഡ്; ഡോക്ടർമാർ ഇറങ്ങിയോടി

പത്തനംതിട്ട :പത്തനംതിട്ടയിൽ ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ് റെയ്ഡ് നടത്തുന്നതറിഞ്ഞ് രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിത ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്. ആറ് ഡോക്ടർസിനെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും.
ആശുപത്രി വളപ്പിനുള്ളിൽ തന്നെ ഇവർ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇറങ്ങിയോടിയത്. പിടികൂടുമെന്ന് ഭയപ്പെട്ട് ഇറങ്ങിയോടിയതാകാമെന്നാണ് വിജിലൻസ് ഉദ്യോ​ഗസ്ഥർ പറയുന്നത്.സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങൾ ആരോ​ഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല. അങ്ങനെ ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള പരിശോധനയാണ് വിജിലൻസ് നടത്തിയത്. അതിന്റെ ഭാ​ഗമായിട്ടാണ് പത്തനംതിട്ടയിലും കോഴഞ്ചേരിയിലും വിജിലൻസ് സംഘം പരിശോധനക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....