ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം;പത്ത് പേർ മരിച്ചു

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ 33 പേർക്ക് പരിക്കേറ്റതായാണ് വിവരം.
തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്.

വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

ഞായറാഴ്ച ശിവ്ഖോരിയിലേക്ക് തീർഥാടകരുമായി പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെത്തുടർന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞു.
തീർത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ പോണിയിലെ തെര്യത്ത് ഗ്രാമത്തിൽ വച്ച് ആക്രമണമുണ്ടായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....