പിവി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

തൃശൂർ: ചേലക്കര താലൂക്ക് ആശുപത്രിയിൽ ഒപിയിൽ കയറി ഡോക്ടറോട് കയർത്ത് സംസാരിച്ച സംഭവത്തിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുത്ത് പൊലീസ്. അനുവാദമില്ലാതെ ആശുപത്രിയിൽ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ നൽകിയ പരാതിയിലാണ് കേസ്.

എംഎൽയഎയ്‌ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോ. കെആർ അനിൽകുമാർ പരാതി നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിനും അനുയായികൾക്കുമൊപ്പമെത്തിയ അൻവർ എംഎൽഎ ആശുപത്രിയിലെത്തി ഒപിയിലുണ്ടായിരുന്ന ഡോക്ടർ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി. അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കാൻ അനുമതിയില്ലാതിരുന്നിട്ടും അൻവർ രജിസ്റ്റർ പരിശോധിച്ചുവെന്നും പരാതിയിൽ പറയുന്നു.

‘താൽകാലിക ഡോക്ടറുടെ അറ്റൻഡൻസ് മറ്റൊരു ബുക്കിലായിരുന്നു. ഇത് കാണാതെയാണ് അൻവർ ഡോക്ടർ ഇല്ല എന്ന നിഗമനത്തിലെത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും രോഗികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയിൽ ചിത്രീകരണം നടത്തിയതിനും അൻവറിനെതിരെ കേസെടുക്കണം’ എന്നാണ് സൂപ്രണ്ടിന്റെ പരാതി. സംഭവസമയത്തെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തിൽ പി വി അൻവറിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...