മ​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​ യുമായി രണ്ട് പേർ പിടിയിലായി… പ്രദേശത്ത് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്…മ​ല​പ്പു​റം കോ​ഡൂ​ർ സ്വ​ദേ​ശി പി​ച്ച​ൻ​മ​ട​ത്തി​ൽ ഹാ​ഷിം (25), കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ അ​രി​ച്ചോ​ൾ സ്വ​ദേ​ശി പ​തി​യി​ൽ മു​ഹ​മ്മ​ദ് മു​ബ​ഷി​ർ (22) എ​ന്നി​വ​രാ​ണ് മ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.ഇ​വ​രി​ൽ​നി​ന്ന് 30,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന 10.35 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മേ​ലാ​ക്ക​ത്തു​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.ക​ഴി​ഞ്ഞ വ​ർ​ഷം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ൽ​വ​ച്ച് ഹാ​ഷിം ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘ​ത്തെ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ 10 ദി​വ​സം മു​മ്പാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ഹാ​ഷി​മി​ന്റെ പേ​രി​ൽ മ​ല​പ്പു​റം സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ക്കേ​സും നി​ല​വി​ലു​ണ്ട്. പി​ടി​യി​ലാ​യ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ചേ​രി ഇ​ൻ​സ്പ​ക്ട​ർ കെ.​എം. ബി​നീ​ഷ്, എ​സ്.​ഐ ബ​സ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മും മ​ഞ്ചേ​രി പൊ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....