വംശീയ അധിക്ഷേപവും അശ്ലീല പ്രയോഗവും: മഹാരാജാസ് കോളജ് അധ്യാപകനെതിരെ കേസെടുക്കാതെ പൊലീസ്

കൊച്ചി: വംശീയ അധിക്ഷേപവും അശ്ലീല പ്രയോഗവും നടത്തിയ മഹാരാജാസ് കോളജ് അധ്യാപകന്‍ ഡോ. നിസാമുദ്ദീനെതിരെ കേസെടുക്കാതെ പൊലീസ്..വംശീയ അധിക്ഷേപത്തിനും അശ്ലീല പ്രയോഗങ്ങള്‍ക്കും ഇരയായ വിദ്യാർഥിനികൾ പ1ലീസിൽ പാരതിപറഞ്ഞിരുന്നു..
നിസാമുദ്ദീനെ സ്റ്റാഫ് അഡ്വൈസർ സ്ഥാനത്ത് നിന്ന് കോളജ് നീക്കിയിട്ടും പൊലീസ് അനങ്ങുന്നില്ല.കെ എസ് യു, ഫ്രറ്റേണിറ്റി സംഘടനകള്‍ക്ക് പിറകെ എം.എസ്.എഫും അധ്യാപകനെതിരെ സമര രംഗത്തുണ്ട്. അധ്യാപകനെതിരെ ശക്തമായ നടപടയെടുക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകൾ.അറബിക് വിഭാഗത്തിലെ അധ്യാപകനായ ഡോ. നിസാമുദ്ദീന്‍ രാഷ്ട്രീയ താത്പര്യത്തോടെ വിദ്യാർഥികളെ അധിക്ഷേപിക്കുന്നുവെന്ന പരാതിയാണ് ആദ്യം ഉയർന്നത്. ക്ലാസില്‍ വെച്ച് വിദ്യാർഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.പെണ്‍കുട്ടികളോട് അശ്ലീല സംഭാഷണം നടത്തിയതിന്‍റെ ശബ്ദരേഖയും പരസ്യമായി. ഇതിന് ശേഷമാണ് വിദ്യാർഥിനികള്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.പരാതിയില്‍ വിദ്യാർഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍, കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....