സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറിയിൽ ബിൽ മാറ്റ പരിധി 5 ലക്ഷമാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറിക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ… സാന്ബത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ് നിയന്ത്രണം… അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. നിയന്ത്രണം സംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി.
നേരത്തെ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.
ഏ​റെ​ക്കാ​ല​മാ​യി അ​ഞ്ചു ല​ക്ഷ​മാ​യി​രു​ന്ന ബി​ൽ മാ​റ്റ പ​രി​ധി ജൂ​ൺ 24 നാ​ണ് 25 ല​ക്ഷ​മാ​ക്കി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ന​ത്ത​തോ​ടെ​യാ​ണ് വീ​ണ്ടും പ​ഴ​യ​പ​ടി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ശമ്പളം , പെ​ൻ​ഷ​ൻ, മ​രു​ന്നു​വാ​ങ്ങ​ൽ ചെ​ല​വു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....