‘സിപിഎം ബിജെപി’ നേതാക്കളോട്; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്നതെന്ന് രാഹുൽ പ്രതികരിച്ചു. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തി എന്നാണ് ആരോപണം. ആ മുറിക്കകത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി വിടൂ എന്ന് സിപിഎം ബിജെപി നേതാക്കൾ ആക്രോശിക്കുന്നത് കേട്ടുവെന്നും, ആ ആഗ്രഹം സാധിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാഹുൽ പരിഹസിച്ചു.

‘നിരാശപ്പെടുത്തിയതിൽ ക്ഷമിക്കണം,ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് ഇറങ്ങി വരണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ താൻ പാലക്കാട്ടെ ഹോട്ടലിൽ ഇല്ല, കോഴിക്കോട് ആണുള്ളതെന്ന് രാഹുൽ പരിഹസിച്ചു. കോഴിക്കോട് നഗരം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നും ലൈവ് വീഡിയോയുമായണ് രാഹുലിൻറെ പ്രതികരണം. രണ്ടാമത്തെ പ്രശ്നം ട്രോളി ബാഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണ് ഉള്ളത്. അത് വേണമെങ്കിൽ തരാമെന്നും രാഹുൽ പരിഹസിച്ചു. താൻ കോഴിക്കോടെത്തിത് കാന്തപുരം ഉസ്താദിനെ കാണാനാണെന്നും രാഹുൽ വ്യക്തമാക്കി. സിപിഎം എംപി എഎ റഹീം പറയുന്നത് കേട്ടു, മുൻ എംഎൽഎ ടിവി രാജേഷ്, എം ലിജിൻ എംഎൽഎ എന്നിവരുടെ മുറിയും പൊലീസ് പരിശോധിച്ചു എന്ന്. കോൺഗ്രസുകാർ പണം കൊണ്ടുവന്നെന്ന പരാതിയിൽ പൊലീസ് എന്തിനാണ് സിപിഎം നേതാക്കളുടെ മുറി പരിശോധിക്കുന്നത്. അപ്പോൾ താൻ പണം നൽകി പ്രവർത്തിക്കുന്നവരാണ് സിപിഎം നേതാക്കളെന്നാണോ റഹീം പറയുന്നതെന്ന് രാഹുൽ പരിഹസിച്ചു. ആരും പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ എതിർത്തില്ല. എല്ലാവരും അന്വേഷണവുമായി സഹകരിച്ചു. പരിശോധന പറ്റില്ലെന്ന് പറഞ്ഞത് ഷാനിമോൾ ഉസ്മാൻ മാത്രമാണ്. അവർ ഒറ്റക്കാണ് മുറിയിൽ ഉണ്ടായിരുന്നത്.വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാൻ പറ്റില്ലെന്നാണ് ഷാനിമോൾ പറഞ്ഞത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ എത്തിയപ്പോൾ അവർ പരിശോധനക്ക് മുറി ഒഴിഞ്ഞ് കൊടുത്തു. മാധ്യമങ്ങളെല്ലാം അവിടെ നോക്കി നിൽക്കുന്നുണ്ട്. മുറി പരിശോധിച്ചിട്ട് ഒന്നും കിട്ടിയിട്ടില്ല.

പാലക്കാട് നഗര ഹൃദയത്തിലുള്ള ഹോട്ടലാണ് കെപിഎം. എല്ലാ രാഷ്ട്രീയക്കാരും താമസിക്കുന്ന ഹോട്ടലാണ് അത്. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനാണ്. പാലക്കാട്ടെ പൊലീസ് ചെക്കിംഗ് മറികടന്ന് ട്രോളി ബാഗിൽ പണമെത്തിച്ചെങ്കിൽ പിന്നെ എന്തിനാണ് പൊലീസ്. ബിജെപി നേതാക്കളുടെയും സിപിഎം നേതാക്കളുടേയും മുറി പരിശോധിച്ചതിൽ അവർക്ക് പ്രശ്നമില്ല. കോൺഗ്രസ് പണം കൊണ്ടുവന്നുവെന്നാണ് ഇരുകൂട്ടരും പറയുന്നത്. അത് ബിജെപി സിപിഎം കട്ടുകെട്ടാണ്. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും ഒറ്റ മുന്നണിയായാണ് മത്സരിക്കുന്നതെന്ന് തെളിയിക്കാൻ ഈ ഒറ്റ സംഭവം കൊണ്ട് പറ്റുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

RAHUL MANKOOTTATHIL VIDEO

https://fb.watch/vGRc4NXXBG

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...