ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമം തീക്കളി-രാജ്‌നാഥ് സിങ്

ഡൽഹി: ഹിന്ദു, മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് തീകൊണ്ടാണു കളിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഹിന്ദു-മുസ്‌ലിം കാർഡ് ഉപയോഗിക്കാനാണ് കോൺഗ്രസിന്റെ നോട്ടമെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ ഏജൻസിയായ ‘പി.ടി.ഐ’ക്ക് നൽകിയ അഭിമുഖത്തിലാണു പരാമർശം.
”തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കു വേണ്ടി ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മതത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മതസൗഹാർദം തകർക്കാനാണ് അവർ നോക്കുന്നത്. അവർ മുസ്‌ലിംകളെ വോട്ട് ബാങ്കായി മാത്രം കാണുന്നു.”-രാജ്ഥാന് ആരോപിച്ചു.
ഭീതി പരത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിക്ക് ‘ഫയർ’ പോരാട്ടത്തു കൊണ്ട് തീകൊണ്ടാണ് അവർ കളിക്കുന്നത്. ഹിന്ദു-മുസ്‌ലിം കാർഡ് ഉപയോഗിക്കാനാണ് അവർ നോക്കുന്നത്. ജാതിയുടെയും മതത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിച്ചു സർക്കാറുണ്ടാക്കാമെന്നാണ് അവരുടെ വിചാരം. അവർ എന്നും ചെയ്തതും അതുതന്നെയാണ്. അവർക്ക് ഒരു നിർദേശം നൽകാനുണ്ട്; സർക്കാരുണ്ടാക്കാൻ മാത്രമാകരുത് രാഷ്ട്രീയം. രാഷ്ട്രനിർമാണം ആകണം രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....