ഡൽഹിയിലെ കാൽക്കാജി മണ്ഡലം ബിജെപി സ്ഥാനാർഥി രമേശ് ബിധുരിക്കെതിരെ AAP നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രോഹിണിയിൽ നടന്ന റാലിയിൽ വെച്ചാണ് ബിധുരി അപവാദ പരാമർശം നടത്തിയത്. “AAP നേതാക്കൾ ഇങ്ങനെയാണ്. കെജ്‌രിവാൾ അഴിമതിക്കാരായ കോൺഗ്രസിനൊപ്പം ചേരില്ല എന്ന് സത്യം ചെയ്തിരുന്നു. അതിഷി ഇപ്പോൾ സ്വന്തം പിതാവിന്റെ പേര് വരെ മാറ്റിയിരിക്കുന്നു. മാർലേന ഇപ്പോൾ സിംഗ് ആയിരിക്കുന്നു.”
അരവിന്ദ് കെജ്‌രിവാൾ ഇതിനെതിരെ ശക്തമായി രംഗതെത്തി. “ബിജെപി നേതാക്കൾ മര്യാദയുടെ എല്ലാം സീമകളും ലംഘിച്ചിരിക്കുന്നു. ഒരു സ്ത്രീക്കെതിരെയാണ് അത്യന്തം മോശമായ ഈ പരാമർശം നടത്തിയിരിക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ ഇതിനെ അംഗീകരിക്കില്ല. തങ്ങളുടെ മുഖ്യമന്ത്രിയെ അപമാനിച്ചതിനുള്ള മറുപടി വോട്ടുകളിലൂടെ ജനം നൽകുമെന്നും സ്ത്രീകൾ ഇത് ഡൽഹിയിലെ സ്ത്രീകളുടെ പ്രതികാരം ആയിരിക്കും” എന്നും കെജ്‌രിവാൾ പറഞ്ഞു.
ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ ചിന്ടഗതിയും സ്ത്രീവിരുദ്ധതയുമാണ് ഇതിലൂടെ പുറത്തായിരുക്കുന്നതെന്ന് AAP ദേശീയ വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു. ഒരു വനിതാ മുഖ്യമന്തിയെ കുറിച്ച് ഇങ്ങനെയെല്ലാം പൊതുമധ്യത്തിൽ ഇവർ പറയുമെങ്കിൽ, ഒരു സാധാരണക്കാരിയായ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കണം എന്നും അവർ ആവശ്യപ്പെട്ടു. രമേശ് ബിധുരി കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയെ കുറിച്ചുള്ള പ്രസ്താവന നടത്തി വിവാദമായപ്പോൾ മാപ്പു പറഞ്ഞ വ്യക്തി കൂടെയാണ്. കാൽക്കാജിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കും എന്ന പ്രസ്താവന വിവാദമായിരുന്നു.
AAP| BJP| Atishi Marlena| Arvind Kejriwal|