63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വർണ്ണാഭമാര്‍ന്ന തുടക്കം. 44 വിദ്യാർത്ഥികൾ പങ്കെടുത്ത നൃത്ത ശില്പത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്കൂളിലെ കുട്ടികൾ ഇവിടെ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തുന്നത് അതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സമ്മാനത്തിന് വേണ്ടിയല്ല മറിച്ച് മത്സരിക്കുന്നതാണ് പ്രധാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വെള്ളാമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ദൃശ്യവിഷ്കാരവും അരങ്ങേറി
Kerala State School Arts Fest| Pinarayi Vijayan| Thiruvananthapuram