‘എല്ലാ വേർതിരിവുകൾക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം’; പിണറായി വിജയൻ

തിരുവനന്തപുരം: വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്പര സ്‌നേഹത്തിൻറെയും ത്യാഗത്തിൻറെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നതെന്ന് ബലിപെരുന്നാൾ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു.
നിസ്വാർത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവർക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാൽ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാധ്യമാകു.എല്ലാത്തരം വേർതിരിവുകൾക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം.
ഐക്യത്തിൻറെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുകയാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓർമ പുതുക്കി ഇസ്ലാം മത വിശ്വാസികൾ തിങ്കളാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും. അതേസമയം പ്രവാസ ലോകത്ത് ഇന്ന് ബലി പെരുന്നാൾ ആഘോഷമാക്കി.
ഒമാൻ ഒഴികേയുള്ള ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് ബലി പെരുന്നാൾ. ദൈവകൽപ്പന അനുസരിച്ച് പ്രിയ മകൻ ഇസ്മായിലിനെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകൾ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ബലി പെരുന്നാൾ അഥവാ, ബക്രീദ് ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...