കേരളത്തിൽ സിപിഐഎമ്മിനും കോൺ​ഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടു കേരളമണ്ണ് ബിജെപിക്ക് പാകപ്പെട്ടു പികെ കൃഷ്ണദാസ്

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു.
എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു. എല്ലാ പാർട്ടികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വിവിധ ഘടകകക്ഷികൾ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂർത്തിയാക്കും. എൻഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികരത്തിലേറും.
എൽഡിഎഫും യുഡിഎഫും അശ്ലീല മുന്നണികളായി അധപതിച്ചു. മുസ്ലീം ലീഗിൻ്റെ സ്ഥാനാർത്ഥി നിർണയം നടന്നത് എകെജി സെൻ്ററിൽ. ലീഗ് പൊന്നാനിയിലേയും മലപ്പുറത്തേയും സ്ഥാനാർത്ഥികളെ വെച്ച് മാറിയത് അതിനാലാണ്. വർഗീയ വാദികൾക്ക് മുന്നിൽ സിപിഐഎം അടിയറവ് പറഞ്ഞു. ലീഗും സിപിഐഎമ്മും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവന്നു. ലീഗ് സിപിഐഎമ്മിന് അനുകൂലമായി വോട്ട് ചെയ്യും.
മതപ്രീണനമാണ് എൽഡിഎഫിൻ്റെ നയം. യുഡിഎഫ് തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നു. എൽഡിഎഫിനെ സഹായിക്കുന്ന ലീഗിനെ യുഡിഎഫ് നിലനിർത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...