കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടികൾക്ക് ശേഷം പിറ്റേദിവസം രാവിലെ 21 ന് കാന്റീൻ പരിസരത്ത് കണ്ട മയക്കുമരുന്ന് സിറിഞ്ചുകൾ ഞെട്ടിപ്പിക്കുന്നത് എന്ന് ആരോപണം.

കോടതികളിലെ ജൂനിയർ അഭിഭാഷകർക്കെതിരെയാണ് ഒരു സംഘം മുതിർന്ന അഭിഭാഷകർ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാൽ അതേസമയം സംഭവം പുറത്തു വരാതെ നോക്കാനും കാര്യമായ ശ്രമം നടക്കുന്നുണ്ട്. കോടതികളിൽ രാത്രികാല പരിപാടി സംഘടിപ്പിക്കരുത് എന്ന് മുന്നേ തന്നെ മുതിർന്ന അഭിഭാഷകരുടെ നിർദ്ദേശം ഉണ്ടായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ഒരു അഭിഭാഷയ്ക്ക് നേരെ ആക്രമണം ഉണ്ടാവുകയും മർദ്ദനമേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാത്രികാല പരിപാടികൾ വേണ്ട എന്ന തീരുമാനം ഒരു വിഭാഗം അഭിഭാഷകർ നിർദ്ദേശം മുന്നോട്ടുവച്ചത്. ഇരുപതാം തീയതിക്ക് മുന്നേ വരെ കാന്റീൻ പരിസരത്ത് ഇല്ലാതിരുന്ന മയക്കുമരുന്ന് സിറിഞ്ചുകൾ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് പിറ്റേദിവസം രാവിലെ എങ്ങനെ ഉണ്ടായി എന്നതാണ് പരിശോധിക്കേണ്ടത്. എന്നാൽ ഇതിനു മുന്നേയും സിറിഞ്ചുകൾ കണ്ടെത്തിയതായും ഒന്ന് രണ്ടു പേരെ വിലക്കിയതായും പറയുന്നുണ്ട്. നിയമവ്യവസ്ഥകളുടെ ഭാഗമായി നിൽക്കുന്നവർ തന്നെ ഇത്തരം സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുമ്പോൾ നാട്ടിലെ സാധാരണ ജനങ്ങൾക്ക് എന്ത് സുരക്ഷിതത്വം എന്നാണ് ചോദ്യം ഉയരുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്നും കോടതികളുടെ ക്രമസമാധാനം തകർക്കരുതെന്നും മുതിർന്ന അഭിഭാഷകർ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം 21ന് കിട്ടിയ സിറിഞ്ചുകൾ എല്ലാം തന്നെ കത്തിച്ചുകളഞ്ഞതായും തെളിവുകൾ നശിപ്പിച്ചതായും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും തിരിച്ചടി: കൊക്കെയ്ൻ കേസിൽ അപ്പീൽ നല്കാൻ സർക്കാർ.

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള സിനിമ നടി വിൻസി...

കൊച്ചിയിൽ നിന്നും കഞ്ചാവുമായി 2 പേർ പോലീസ് പിടിയിലായി. കഞ്ചാവ് മാഫിയയിലെ കണ്ണികളെന്നു നിഗമനം

കൊച്ചിയിൽ വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തു....

നടിയുടെ ആരോപണം ഗൗരവതരം. ലഹരിക്കെതിരെ മുഖം നോക്കാതെയുള്ള നടപടി: പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഷൂട്ടിംഗിനിടയില്‍ ഒരു നടൻ ലഹരി ഉപയോഗികുകയും മോശമായി പെരുമാറുകയും ചെയ്തെന്ന നടി...

കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം. ഭർതൃവീട്ടിലെ പീഡനമെന്ന് ആരോപണം.

അയർക്കുന്നത്ത് ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി...