തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി പരിശോധിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രവർത്തനത്തിന് മാർഗരേഖ തയ്യാറാക്കാനാണ് നേതൃയോഗം വിളിച്ചിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നഘട്ടത്തിൽ 35 നിർദേശങ്ങളാണ് സംസ്ഥാനസമിതി നൽകിയത് പുതിയ മാർഗരേഖയ്ക്കൊപ്പം ഈ നിർദേശങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകളും യോഗം പരിശോധിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സംസ്ഥാനസമിതി.

സംസ്ഥാനത്തെ ഭരണം സംരക്ഷിക്കുകയും അത് മാതൃകാപരമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് പ്രധാനമേറിയതാണെന്ന മുന്നറിയിപ്പാണ് രണ്ടാം പിണറായി സർക്കാരിന് സി.പി.എം. നൽകിയത്. സർക്കാരിൻ്റെ മനോഭാവം മാറിയാൽ ജനങ്ങളുടെ നിലപാടും മാറുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

‘ജനാധിപത്യബോധമുള്ള ജനങ്ങളാണ് കേരളത്തിലേത്. ജനങ്ങളോട് ജനാധിപത്യരീതിയിൽ സംവദിക്കുന്ന പ്രവർത്തനം വളർത്തിയെടുക്കണം. അതിനുതകുന്നവിധം പ്രവർത്തനങ്ങളിലും ജീവിതശൈലികളിലും മാറ്റമുണ്ടാകണം. വിനയത്തോടെ ഇടപെടുന്ന ശൈലി തുടരണം. നമ്മുടെ അടിത്തറ അടിസ്ഥാന ജനവിഭാഗങ്ങളിലാണ്. അവരുടെ ജീവിതത്തെ മുന്നോട്ടുനയിക്കാൻ സർക്കാരിന് കഴിയുകയെന്നത് പ്രധാനമാണ്. എങ്കിലേ തന്റെ സർക്കാരാണിതെന്ന ബോധത്തിലേക്ക് പാവപ്പെട്ടവരെ എത്തിക്കാനാവൂ’

എന്നായിരുന്നു ഇതിനു കാരണമായി പാർട്ടി പറഞ്ഞത്.

നേതാക്കളുടെ വിനയം കാടുകയറുകയും
സർക്കാരിന്റെ പ്രവർത്തനത്തിൽ ജനാധിപത്യരീതി കൈമോശംവരുകയും ചെയ്‌തപ്പോൾ ജനം തിരിച്ചുകുത്തിയെന്നാണ് ലോക്‌സഭാതിരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടി കണ്ടെത്തിയ കാര്യങ്ങളുടെ ആകെത്തുക. ഇതിനുള്ള തിരുത്തലാണ് സർക്കാരിനുള്ള പുതിയ മാർഗരേഖയായിവരുന്നത് ഇതിൽ 35 ഇന നിർദേശങ്ങളുടെ സൂക്ഷ്മപരിശോധനയുണ്ടാകും.

നിർദേശങ്ങളിൽ ചിലത്

. എല്ലാവർക്കും നീതി ഉറപ്പാക്കാനുള്ള നടപടികളായിരിക്കണം സർക്കാരിൽനിന്നുണ്ടാകേണ്ടത്. ന്യായമായത് ഉന്നയിച്ചാൽ പരിഹാരമുണ്ടാകുന്നുവെന്ന് ജനങ്ങളിൽ ബോധ്യമുണ്ടാക്കുന്ന ഇടപെടൽവേണം . അധികാരത്തിൻ്റെ ബലത്തിൽ പരുഷമായി പെരുമാറാനും പ്രതികാരനടപടി സ്വീകരിക്കാനും പാടില്ല

. അധികാരമെന്നത് ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമെന്ന ബോധ്യമുണ്ടാകണം . അഴിമതി ആരോപണങ്ങളിൽ ശരിയായ പരിശോധനയുണ്ടാകണം

. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് അടിയന്തരപ്രാധാന്യം നൽകണം മന്ത്രിമാരോട് മൂന്നുകാര്യങ്ങൾ

  • പ്രശ്‌നങ്ങൾ ഉയരുമ്പോൾ ഉദ്യോഗസ്ഥതലത്തിൽ ചർച്ചനടത്തി വേഗം തീർപ്പുണ്ടാക്കണം
  • ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെങ്കിൽ മുഖ്യമന്ത്രിതലത്തിൽ
    ചർച്ചചെയ്യണം
  • തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധവേണം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടിന് നോവായി ജെൻസൻ്റെ മരണം

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു,...

വയനാട്: ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ് നടത്തി കോൺഗ്രസ് പ്രവർത്തകൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌...

ഹേമ കമ്മിറ്റി; സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം : വി. മുരളീധരന്‍

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ...

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം

ഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ...