നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി;അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്കെഎമ്മും മുന്നിൽ

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നു . രണ്ടിടത്തും വോട്ടെണ്ണൽ തുടങ്ങി. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ഏപ്രില്‍ 19നായിരുന്നു വോട്ടെടുപ്പ്.അരുണാചലിൽ ബിജെപി 34 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൻപിപി 5 സീറ്റുകളിലും എൻസിപി 3 സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു.
സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്കെഎം) 29 സീറ്റുകളിൽ മുന്നേറുന്നു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) ഒരിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.

അരുണാചല്‍ പ്രദേശില്‍ നിലവിൽ അധികാരത്തിലുള്ള ബിജെപി തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. 10 സീറ്റുകളില്‍ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്.

2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർഥികള്‍. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.#arunachal pradesh #bjp #sikkim

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...