മൂന്നാം മോദി മന്ത്രിസഭയിൽ 7 മുൻ മുഖ്യമന്ത്രിമാർ;കൗതുകമായി അനുരാഗ് ഠാക്കൂറിൻ്റെ അസാന്നിധ്യം, സ്മൃ‌തിയുമില്ല

വിനീതരായി ജനസേവനം നടത്താൻ പുതിയ മന്ത്രിസഭയ്ക്ക് നരേന്ദ്ര മോദിയുടെ
ഉപദേശം.സത്യപ്രതിജ്ഞയ്ക്കു മുൻപുള്ള ചായസൽക്കാരത്തിലാണു മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഉൾപ്പെടെയുള്ള
സംഘത്തോട് അദ്ദേഹം സംവദിച്ചത്.
സാധാരണക്കാരായ ജനങ്ങൾക്കിഷ്ട്ടം വിനയമുള്ള നേതാക്കളെയാണ്.
സത്യസന്ധതയുള്ളവരും സുതാര്യത പാലിക്കുന്നവരുമാണ് ജനമനസ്സിൽ ഇടം നേടുന്നത്. ജനങ്ങൾക്കു വലിയ പ്രതീക്ഷകളാണ്. നിങ്ങളെല്ലാവരിൽനിന്നും മികച്ച പ്രകടനമുണ്ടാകണം – മോദി പറഞ്ഞു.

പാർട്ടി വ്യത്യാസം നോക്കാതെ എല്ലാ എംപിമാരോടും ബഹുമാനത്തോടെ പെരുമാറണം. ‘കാരണം, അവരെ
ജനങ്ങൾ തിരഞ്ഞെടുത്തതാണ്’- അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്‌ഥരോടും ജീവനക്കാരോടു ഹൃദ്യമായ പെരുമാറ്റം
ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞയ്ക്കു മുൻപായുള്ള
ചായസൽക്കാരം 2014 മുതൽ
മോദിയുടെ പതിവാണ്. മന്ത്രിമാർ ഏറെയും ഹിന്ദിയിൽ സത്യപ്രതിജ്‌ഞ ചെയ്തപ്പോൾ 13 പേർ ഇംഗ്ലീഷിലാണ് സത്യപ്രതിജ്‌ഞ ചെയ്തത്. നിർമല സീതാരാമൻ, എസ്.ജയശങ്കർ, എച്ച്.ഡി.കുമാരസ്വാമി, സർബാനന്ദ സോനോവാൾ, റാവു ഇന്ദർജീത് സിങ്, ജയന്ത് ചൗധരി, വി.സോമണ്ണ, പെമ്മസാനി ചന്ദ്രശേഖർ, ശന്തനു ഠാക്കൂർ, സുരേഷ് ഗോപി, എൽ.മുരുകൻ, സുകാന്ത മജുംദാർ, ജോർജ് കുര്യൻ എന്നിവരാണ് ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്ത‌ത്.

ജെഡി(യു) മന്ത്രിമാരും രാംദാസ് അറാലെ, പെമ്മസാനി ചന്ദ്രശേഖർ, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി എന്നിവരും ദൃഢപ്രതിജ്‌ഞയാണ് ചെയ്തത്. പ്രധാനമന്ത്രിയടക്കം മറ്റെല്ലാവരും ഈശ്വരനാമത്തിൽ
പ്രതിജ്‌ഞ ചെയ്‌. മന്ത്രിമാരെല്ലാവരും ഒപ്പിട്ട ശേഷം
രാഷ്ട്രപതിയെ വണങ്ങിയാണ് സീറ്റിലേക്കു മടങ്ങാറുള്ളത്. എന്നാൽ, റാം മോഹൻ നായിഡു, ഗിരിരാജ് സിങ് എന്നിവർ സത്യപ്രതിജ്‌ഞയ്ക്ക ശേഷം രാഷ്ട്രപതിയെ വണങ്ങാതെയാണ് തിരിച്ചുനടന്നത്.
നീണ്ട ചർച്ചകൾക്കൊടുവിൽ ഘടകകക്ഷികൾക്കെല്ലാം ഓരോ കാബിനറ്റ് പദവിയാണ് ബിജെപി നൽകിയത്. ഘടകകക്ഷികളിലെ രാജീവ് രഞ്ജൻസിങ് (ജെഡിയു), ചിരാഗ് പാസ്വാൻ(എൽജെപി), ജിതൻ റാം മാഞ്ചി(എച്ച്എഎം), എച്ച്.ഡി.കുമാരസ്വാമി(ജെഡിഎസ്), റാം മോഹൻ നായിഡു(ടിഡിപി) എന്നിവർക്കാണ് കാബിനറ്റ് പദവി ലഭിച്ചത്. ജയന്ത് ചൗധരി (ആർഎൽഡി), പ്രതാപ് റാവു ജാതവ്(ശിവസേന) എന്നിവർക്കു സ്വതന്ത്ര ചുമതല. റാം നാഥ് ഠാക്കൂർ(ജെഡിയു), ചന്ദ്രപ്രകാശ ചൗധരി(എജെഎസ്), റാം ദാസ് അഠാവിലെ(ആർപിഐ), അനുപ്രിയ പട്ടേൽ(അപ്നാദൾ), പെമ്മസാനി ചന്ദ്രശേഖർ (ടിഡിപി) എന്നിവർ സഹമന്ത്രിമാരായി.

രണ്ടാം മോദി മന്ത്രിസഭയുടെ മുഖമായിരുന്ന അനുരാഗ് ഠാക്കൂർ ഇത്തവണ മന്ത്രിസഭയിലില്ലാത്തതു കൗതുകമായി. വാർത്താവിനിമയ മന്ത്രാലയത്തിൻ്റെയും കായികമന്ത്രാലയത്തിന്റെയും ചുമതലയായിരുന്നു ഠാക്കൂറിന്.
കോവിഡ്‌കാലത്ത് പ്രകാശ് ജാവഡേക്കറിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നതിന്റെ പേരിലായിരുന്നു രണ്ടാം ഘട്ട വികസനത്തിൽ അനുരാഗിനെ ധനസഹമന്ത്രി സ്‌ഥാനത്തുനിന്നു കാബിനറ്റ് ചുമതലയിലേക്കു മാറ്റിയത്.
അമേഠിയിൽ തോറ്റ സ്‌മൃതി ഇറാനിയും തിരുവനന്തപുരത്തു തോറ്റ
രാജീവ് ചന്ദ്രശേഖറും പരിഗണിക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും എൽ.മുരുകൻ, കോൺഗ്രസ് വിട്ടു വന്ന രവ്നീത് സിങ് ബിട്ടു എന്നിവർ
പരിഗണിക്കപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുണ്ടായിരുന്ന
ശ്രീപദ് യശോ നായിക്കിന് ഇത്തവണ സഹമന്ത്രി സ്ഥാനം സഹമന്ത്രിയായിരുന്ന അന്നപൂർണ ദേവിക്ക് കാബിനറ്റ് പദവിയും. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അജയ് ഭട്ടിനും ഇത്തവണ സ്ഥാനമില്ല. ഒരു സഭയിലും ഇപ്പോൾ അംഗമല്ലാതെ മന്ത്രിമാരായി ജോർജ് കുര്യനും രവനിത് ബിട്ടുവും. ബിട്ടു ലുധിയാനയിൽ ഇത്തവണ പരാജയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...