ഇന്ത്യക്കു യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതു രാമ ക്ഷേത്ര പ്രതിഷ്ഠക്കു ശേഷമാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. പ്രതിഷ്ഠ ദ്വാദശി എന്ന പേരിൽ പ്രതിഷ്ഠ ദിനം ആഘോഷിക്കപ്പെടണം എന്നും മോഹൻ ഭഗവത് പറഞ്ഞു. ഇൻഡോറിൽ ശ്രീ രാമജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്ടിന്റെ ജനറൽ സെക്രെട്ടറി ആയ ചമ്പത് റായിക്കു നാഷണൽ ദേവി ആഹിലിയ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിലാണ് ഈ പരാമർശങ്ങൾ.
ഓഗസ്റ്റ് 15ന് രാഷ്ട്രീയമായി സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒരു ഭരണഘടനാ അന്നത്തെ ഭാരതത്തിന്റെ സ്വത്വം ഉൾക്കൊണ്ട് തയ്യാറാക്കി പക്ഷെ അതിന്റെ പൂർണ അർഥങ്ങൾ ഉൾകൊണ്ടായിരുന്നില്ല അന്ന് മുന്നോട്ടു പോയത്. ഇന്ത്യയെ കീഴടക്കിയവർ നമ്മുടെ ക്ഷേത്രങ്ങൾ നശിപ്പിച്ചു. അതോടെ ഇന്ത്യയുടെ സ്വത്വവും നഷ്ടപ്പെട്ടു. രാമക്ഷേത്രം പണിയുക എന്ന നേട്ടം ഇത്രയും വൈകിയത് തന്നെ ചിലർക്ക് രാമജന്മഭൂമിയിൽ ക്ഷേത്രം വരുന്നത് എതിർത്തതുകൊണ്ടു തന്നെയാണ്. ഘർ വാപസി പാർലമെൻറിൽ ചർച്ച ആയ സമയത്തു പ്രാണഗ മുഖർജിയെ കണ്ട കാര്യവും മോഹൻ ഭഗവത് സൂചിപ്പിച്ചു.