രാഹുൽ ഗാന്ധിയെ വിമർശിച്ച് പിണറായി വിജയൻ

പാലക്കാട്: വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ കുറിച്ച് സംസാരിച്ചപ്പോൾ വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുൽ പരാതി പറയുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസ് പാർട്ടി സിഎഎ വിഷയത്തിൽ എന്തുകൊണ്ട് വാ തുറന്നില്ലെന്ന് വ്യക്തമാക്കണം. പ്രക്ഷോഭങ്ങൾ എന്തിന് കണ്ടില്ലെന്ന് നടിച്ചു ? സംഘപരിവാർ മനസുള്ളവർക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂ. രാഹുൽ നിസ്സംഗതയോടെ ഇതിനൊപ്പം നിൽക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.സിഎഎ പ്രക്ഷോഭത്തിൽ കോൺഗ്രസ് ഭാഗമായില്ല. പക്ഷേ, ഇടതുപക്ഷം സമരത്തിൽ സജീവ പങ്കാളിയായി. ഇപ്പോൾ ഇതിനെക്കുറിച്ച് പറയരുതെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതെങ്ങനെ ശരിയാകും. സിഎഎക്കെതിരെ കേരളത്തിൽ ഇടതുപക്ഷം വിവിധ സമരങ്ങൾ നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കി. സമരങ്ങളിൽ കേരളത്തിലെ കോൺഗ്രസ് ആദ്യം പങ്കെടുത്തു. പിന്നീട് പിൻമാറി. ഇത് കേന്ദ്ര നേതൃത്വം പറഞ്ഞിട്ടായിരുന്നോ ? എന്താണ് ശബ്ദിക്കാൻ പ്രയാസം. സംഘപരിവാർ മനസ്സുള്ളവർക്ക് മാത്രമേ സിഎഎ അംഗീകരിക്കാൻ കഴിയുകയുളളു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...