തിരുവനന്തപുരം: ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെയാണ് കേസ്. എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും പൊലിസ് കേസെടുത്തു.
പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി ആക്റ്റിംഗ് പ്രസിഡന്റ് എം.എം ഹസന്‍, കെ സുധാകരന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. കെ.പി.സി.സി നേതൃയോഗം നടക്കുന്നതിനാല്‍ പ്രധാന നേതാക്കളെല്ലാവരും തന്നെ തിരുവനന്തപുരത്തുണ്ടാകും. ഇവര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും.
പോഷക സംഘടനകളെക്കൂടി അണിനിരത്തി വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഒപ്പം യു.ഡി.എഫിന്റെ പ്രതിഷേധ പരിപാടികള്‍ കൂടി നടക്കും. ഇന്നലെ രാജ്ഭവന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചിരുന്നു. മറ്റ് ജില്ലകളിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.ഇത് വരും ദിവസങ്ങളിലും തുടരുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു.#vt-balram