ഗസിയാബാദ്: ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്.
കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം.
ഇറ്റാഹ് സ്വദേശികളായ ദമ്പതികള്‍ ഗസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ലോണിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലും. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.വീട്ടുതര്ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷാള്‍ ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം മടിയിലിരുത്തി സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവാവിന്റെ ഇളയ സഹോദരന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. കട്ടിലില്‍ യുവതിയുടെ മൃതദേഹവും ആത്മഹത്യ ചെയ്ത നിലയില്‍ സഹോദരനെയും കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.