ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ പിന്നിൽ പിണറായി അല്ല!പിന്നെ ആര്?

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് പേരുകൾ പലതാണ്. നല്ല പേരുകളുമുണ്ട് ചീത്ത പേരുകളും ഉണ്ട് സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെവാഴ്ത്തിയും ഇകഴ്ത്തിയും പാടുന്നവർ നിരവധിയാണ്. 2024ലെ പരാജയത്തിന്റെ ഏറ്റവും മൂല കാരണമായി പറഞ്ഞത് ഭരണവിരുദ്ധ വികാരമാണെങ്കിൽ പോലും. ആഭരണ വിരുദ്ധ വികാരം ഉണ്ടായതിന്റെ അടിസ്ഥാന കാരണം ഏകാധിപത്യത്തിന്റെ സ്വരത്തോടുകൂടി ഏകാധിപത്യ ശൈലിയോടുകൂടി സംസ്ഥാനത്തെ ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് പറഞ്ഞവർ അദ്ദേഹത്തിന്റെ പാർട്ടിയിലെ ചില പ്രധാന നേതാക്കന്മാരും അണികളുമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാ കമ്മിറ്റികളിൽ പരാജയ കാരണങ്ങളുടെ മുഖ്യ വിഷയങ്ങളിൽ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നയങ്ങളും രീതികളുമായിരുന്നു. ഒടുവിൽ വാഴ്ത്തി പാടിയവരും പരാജയത്തിൽ അദ്ദേഹത്തെ ഇകഴ്ത്തി കെട്ടാൻ മറന്നില്ല. എന്നാൽ SNDP യുടെ സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പിന്നിലെ പ്രധാന കാരണം. മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ ശൈലിയോ അല്ല അഅതിനെല്ലാം കാരണം മറ്റൊരാളാണ്. ആരാണ് അയാൾ?
ഒരു സ്വകാര്യ മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം മനസ്സ് തുറന്ന് കാര്യങ്ങളൊക്കെ വ്യക്തമാക്കിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടത് ദയനീയമായ ഒരു രീതിയിൽ തന്നെയായിരുന്നു. എന്നാൽ ആ നാളുവരെ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി പാടിയവരെല്ലാം പരാജയത്തിന്റെ മുഴുവൻ അട്ടിപ്പേർ അവകാശവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ കെട്ടിവച്ചത് ശരിയായില്ല എന്ന വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ് പരാജയത്തിന്റെ പ്രധാന കാരണം എന്ന് ഘടകകക്ഷികൾ അടക്കമുള്ള ഇടതുപക്ഷ നേതാക്കന്മാർ എല്ലാം പറയുന്നു.വെള്ളാപ്പള്ളിയുടെ അഭിപ്രായത്തിൽ മുഖ്യമന്ത്രിയുടെ ശൈലി ആണോ തോൽവിക്ക് കാരണം എന്ന ചോദ്യത്തിന് ആദ്യം തന്നെ പിണറായി വിജയന്റെ ശൈലി മാറ്റേണ്ടതില്ല അദ്ദേഹത്തിന്റെ ശൈലി അല്ല പരാജയത്തിന്റെ കാരണമെന്ന് അദ്ദേഹം തുറന്നു പറയുന്നു. 2016 മുതൽ 2021 വരെ കേരളം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ ശൈലി തന്നെയാണ് 21 മുതൽ അദ്ദേഹം ഇപ്പോഴും പുലർത്തി പോകുന്നത്. അഞ്ചുവർഷം കേരളം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ ശൈലി ശരി വെച്ച് കൊണ്ട് തന്നെ പിന്നെയും അഞ്ചു കൊല്ലത്തേക്ക് തിരഞ്ഞെടുത്തു. ഇപ്പോ വിമർശനം കുറച്ചു കൂടി കടുത്തപ്പോൾ അതിന്റെ തെറ്റ് എല്ലാം പിണറായിയുടെ തലയിലും നന്മകളെല്ലാം മറ്റുചിലരും വീതിച്ചെടുക്കുന്ന അവസ്ഥയാണ് നിലവിൽ ഇടതുപക്ഷത്തിലുള്ളത് അത് ശരിയല്ല എന്ന് അദ്ദേഹം പറയുന്നുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ പലതും ജനവിരുദ്ധ വികാരം ഉണ്ടാക്കുന്നത് തന്നെയായിരുന്നു. ആ നിലയ്ക്കൽ പരിശോധിക്കുമ്പോൾ ഈ പരാജയം ഭരണ വിരുദ്ധ വികാരമായി തന്നെ കാണാൻ സാധിക്കുമെന്ന് പറയുന്ന നിരവധി പേരുടെ ഇടയിൽ വേറിട്ട അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ ഉള്ളത്. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനുമുമ്പും ഇത്തരത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറഞ്ഞ് നിരവധി പേർ ഇറങ്ങിയിരുന്നതാണ് എന്നാൽ പിണറായി വിജയന് ഒരു വീഴ്ചയും സംഭവിച്ചില്ല. പരാജയപ്പെട്ടു പോകാനായിരുന്നെങ്കിൽ 21 ലെ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെട്ടു പോകേണ്ട സാഹചര്യങ്ങൾ ഒക്കെ കേരളത്തിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പേരിൽ ഇതുപോലെ പ്രതിഷേധമുണ്ടായിരുന്ന ഒരു കാലഘട്ടം വേറെ ഉണ്ടായിരുന്നോ എന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. എന്നിട്ട് എന്താണ് സംഭവിച്ചത് പിണറായിയുടെ ശൈലി ഇങ്ങനെയൊക്കെ തന്നെ ആയിരുന്നില്ല അന്നും എന്ന് അദ്ദേഹം ചോദിക്കുന്നു. നായനാരുടെ ശൈലി എങ്ങനെയാണെന്ന് അറിയാം അച്യുതാനന്ദന്റെയും കരുണാകരന്റെയും ശൈലി എങ്ങനെയാണെന്ന് അറിയാം. പക്ഷേ അവർ ചെയ്യുന്ന കർമ്മത്തിന്റെ ശുദ്ധിയാണ് ആളുകൾ നോക്കുന്നത്. അതുകൊണ്ട് ഇവിടെ നോക്കേണ്ടതും പിണറായി വിജയൻ ചെയ്യുന്ന കർമ്മത്തിന്റെ ശുദ്ധി തന്നെയാണ് എന്ന് പറയാതെ പറയുന്നുണ്ട് വെള്ളാപ്പള്ളി.
പിണറായിയുടെ പ്രശ്നമൊന്നുമല്ലെങ്കിൽ പിന്നെ ആരുടെ ശൈലിയാണ് മാറ്റേണ്ടത് എന്നതിനും കൃത്യമായ മറുപടിയുണ്ട് വെള്ളാപ്പള്ളിക്ക്.
ശൈലി മാറ്റേണ്ടത് പിണറായിയുടെതല്ല പകരം ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ശൈലിയാണ് ഒന്നും നന്നാക്കേണ്ടത് എന്നും വെളിപ്പെടുത്തുന്നു. . ഗോവിന്ദൻ മാഷുടെ ശൈലിയും അതോടൊപ്പം തന്നെ കോടിയേരിയുടെ ശൈലിയും തമ്മിലൊന്നു താരതമ്യം ചെയ്തു നോക്കിയാൽ കോടിയേരിയുടെ ശൈലിയിലേക്ക് ഗോവിന്ദ് മാഷ് മാറേണ്ടതുണ്ട്. അല്ലാതെ നാട് ഒട്ട്ക്ക് നടന്ന ചീത്ത പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം.

ഇതൊക്കെ പറയുമ്പോഴും ഭരണവിരുദ്ധ വികാരം ഇല്ല എന്ന് വെള്ളാപ്പള്ളി പറയുന്നില്ല. ഭരണ വിരുദ്ധ വികാരം അന്നുമുണ്ട് ഇന്നുമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. കുറെനാൾ ഭരിക്കുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവുക സ്വാഭാവികമാണ് ആ വിരുദ്ധ വികാരങ്ങളെല്ലാം വോട്ടായില്ലെങ്കിൽ എന്തുകൊണ്ട് കഴിഞ്ഞ പ്രാവശ്യം പിണറായിയെ ജനം വിജയിപ്പിച്ചു? എന്ന ചോദ്യമാണ് വെള്ളാപ്പള്ളി ഉയർത്തുന്നത്.
ഒപ്പം ഒരു ഓർമ്മപ്പെടുത്തലും. പിണറായിയുടെ ശൈലിക്ക് യാതൊരു കുഴപ്പവുമില്ല അദ്ദേഹം നിഷ്കളങ്കമായി പലതും പറയും ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളൊക്കെ പർവതീകരിച്ച് അദ്ദേഹത്തെ തേജോവധം ചെയ്യുവാൻ ശ്രമിക്കുകയാണ് ചിലർ.

ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ എന്നെന്നേക്കുമായി കൈവിട്ടതും പരാജയത്തിന്റെ പ്രധാന കാരണമായി ഉയർത്തി കാട്ടുന്നു വെള്ളാപ്പള്ളി. പിന്നാക്ക വിഭാഗത്തിലുള്ളവരെ കൃത്യമായ രീതിയിൽ സംരക്ഷിക്കാതെ നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തിന് അവരും കൈവെടിഞ്ഞപ്പോൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വൻ പരാജയം തന്നെയാണ് ഇടതുപക്ഷം കണ്ടത്. ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ കോട്ടയത്ത് മത്സരിച്ചു. ചാഴിക്കാടൻ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച എംപിയാണ്. അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിന് വേണ്ടി മാത്രമാണ് ആ ഫണ്ട് ചെലവഴിച്ചത് എന്ന് ഒരു സംസാരം ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ അത് ശരിയാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് ഒന്നും കൊടുത്തില്ല. പിന്നോക്ക ആഭിമുഖ്യത്തിലുള്ള ഒരു ഭരണം ഇവിടെ നിലനിൽക്കുമ്പോൾ എംപിയായി മത്സരിക്കാൻ അവരെ ആരെങ്കിലും നോമിനേറ്റ് ചെയുകയെങ്കിലും വേണമായിരുന്നു. അതായത് പിന്നോക്ക സമുദായത്തിൽ പെട്ടവരെ കാര്യമായ രീതിയിൽ എവിടെയും പരിഗണിക്കുന്നില്ല ഇടതുപക്ഷം എന്ന് തന്നെയാണ് വെള്ളാപ്പള്ളി പറയുന്നത്. സ്ഥാനാർത്ഥികളായി നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലും ന്യൂനപക്ഷങ്ങൾ തന്നെയാണ് കൂടുതൽ എന്നു പറഞ്ഞ് കണക്കും നിരത്തുന്നത് അദ്ദേഹം. ന്യൂനപക്ഷങ്ങൾ ഏഴ് പേർ 5 മുസ്ലീങ്ങൾ രണ്ട് ക്രിസ്ത്യാനികൾ, രണ്ട് ഹിന്ദുക്കൾ. ഈ കണക്കിലെ അസന്തുലിനാവസ്ഥ അത് ശരിയാണോ എന്ന് ചോദ്യം ഉയർത്തുന്നു വെള്ളപ്പള്ളി?
വെള്ളാപ്പള്ളിയുടെ അഭിപ്രായത്തിൽ ഇടതുപക്ഷ പരാജയത്തിന്റെ പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി അല്ല. ശൈലിയുടെ പ്രശ്നമുള്ളത് ഗോവിന്ദൻ മാഷിനാണ്. ഇടതുപക്ഷം പരാജയപ്പെട്ടത്തിലെ പ്രധാന കാരണം പിന്നോക്ക സമുദായത്തെ തള്ളിക്കളഞ്ഞുകൊണ്ട് മുസ്ലിം സമുദായം അടക്കമുള്ള ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കാൻ ശ്രമിച്ചതാണ്. അവർ ഇടതുപക്ഷത്തെ കൈവിടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...