ഹേമ കമ്മിറ്റി; സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം : വി. മുരളീധരന്‍

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണ് കാണിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിൽ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ്.സർക്കാർ ഇത്രയും കാലം ശ്രമിച്ചത്. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനവും സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ് എന്ന് തെളിയിക്കുന്നു.

വനിതാമതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായിനടക്കുന്ന സിപിഎമ്മിന്‍റെ യഥാര്‍ഥമുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയതെന്നും മുരളീധരന്‍ പറഞ്ഞു. നിയമങ്ങൾക്ക് അതീതമാണ് പാർട്ടി എന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടുമടക്കം ഗൌരവമായ വിഷയങ്ങൾ വരുമ്പോൾ മറ്റുപലതും വിവാദമാക്കി ശ്രദ്ധ തിരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിണറായി വിജയൻ അപകടത്തിൽപ്പെടുമ്പോൾ ആദ്യം ഓടിയെത്തുന്നത് വി.ഡി.സതീശനെന്നും വി.മുരളീധരൻ പരിഹസിച്ചു.#HEMACOMMITTEE

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...