റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു. രാജു എബ്രഹാം എം.എൽ.എ. ആയിരിക്കേ പി.എ.ആയിരുന്ന മുക്കട അമ്പാട്ട് എ.ടി. സതീഷിന്റെ യൂണിയൻ ബാങ്ക് റാന്നി ശാഖയിലെ എസ്.ബി. അക്കൗണ്ടിൽനിന്നാണ് പണം തട്ടിയെടുത്തത്.അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഫോൺ മെസേജുകൾ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു. അറിഞ്ഞയുടനെ ബാങ്കിലും റാന്നി പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.
ഒരാഴ്ചമുൻപുതന്നെ സതീഷിന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സതീഷിനെ ചേർത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പ് എന്നാണ് കരുതിയത്. അതിനുശേഷം അക്കൗണ്ട് അപ്ഡേഷൻ ആവശ്യമുണ്ടെന്ന് ഫോണിലൂടെ അറിയിച്ചു.
ഇതിനായി എ.ടി.എം. കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകൾ വാങ്ങി. പിന്നീട് ഫോൺനമ്പർ ഹാക്കുചെയ്തു. ബാങ്കിലെ അക്കൗണ്ടിൽ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓൺലൈൻ വഴി ഒരാൾക്ക് പരമാവധി അഞ്ചുലക്ഷം രൂപയേ മാറ്റാൻ കഴിയൂ എന്നിരിക്കെ ഇത്രയും പണം മാറ്റിയത് എങ്ങനെയാണെന്നതിൽ സംശയമുണ്ടെന്ന് സതീഷ് പറയുന്നു.#HACKING
#phonehacked #formermla #mobilephonehacked