തുടർച്ചയായി തന്നെ പറ്റി അശ്‌ളീല പരാമർശങ്ങൾ പറഞ്ഞു എന്ന ഹണി റോസിന്റെ പരാതിയിന്മേൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വയനാട് നിന്നുമാണ് ബോബി ചെമ്മണൂർ കൊച്ചി സിറ്റി പോലീസ് SIT വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. മുൻകൂർ ജാമ്യം തേടിയ ശേഷം ഒളിവിൽ പോകാം എന്നുള്ള പദ്ധതികൾ പാടെ തകർത്തുകൊണ്ടാണ് പോലീസിന്റെ അതിവേഗ നടപടി. ഹണി റോസ് മുഖ്യമന്ത്രിയോടും മറ്റു ഉന്നത പോലീസ് അധികാരികളോടും തന്റെ പരാതി അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള എല്ലാ പിന്തുണയും ലഭിക്കും എന്നുറപ്പായത്തിൽ പിന്നെയാണ് വിശദമായ പരാതി നടി നൽകിയത്.
തുടക്കത്തിൽ ‘ഒരു വ്യവസായി’ എന്ന് മാത്രം സൂചിപ്പിച്ചുകൊണ്ടാണ് ഹണി റോസ് ഈ വിഷയം സമൂഹ മാധ്യമങ്ങള്ഇൽ പങ്കുവെച്ചത്. പക്ഷെ അനേകം ആൾകാർ ഇതിനെ ചോദ്യം ചെയ്യുകയും വാൻ തോതിലുള്ള സൈബർ ആക്രമണം നടി നേരിടുകയും ചെയ്തിരുന്നു. അധിക്ഷേപ പരാമർശങ്ങൾ അതിരു കടന്നതോടെ ഹണി റോസ് പോലീസിൽ പരാതിപ്പെടുകയും അധിക്ഷേപ കമെന്റുകൾ ഇട്ട 30 പേർക്കെതിരെ കേസ് എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
‘വളരെയധികം സന്തോഷമുള്ള ഒരു ദിനമാണ് ഇന്ന്’ എന്നാണ് അറസ്റ്റ് വാർത്തയോട് ഹണി റോസ് പ്രതികരിച്ചത്.
Honey Rose| Boby Chemmannur| Kerala Police