ഹിന്ദി നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈ ബാന്ദ്രയിലെ വാസത്തിൽ വെളുപ്പിനെ 2 മണിയോടെയാണൂ സംഭവം. മോഷണശ്രമം തടയുന്നതിനിടെയാണ് നടന് കുത്തേറ്റതെന്നാണ് ലഭിക്കുന്ന വിവരം. 6 മറിവുകളാണുണ്ടായിരുന്നത്. അതിൽ 2 എണ്ണം ആഴമേറിയതാണെന്നും ശസ്ത്രക്രിയയ്ക്കു ശേഷം അപകടനില തരണം ചെയ്‌തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംശയമുള്ളവരെ പോലീസ് കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. നടന്റെ വീട്ടിൽ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരുന്നു. നടന്റെ വീട്ടിൽ ജോലി ചെയ്യുന്ന സഹായിക്കും കുത്തേറ്റിട്ടുണ്ട്. അജ്ഞാതനായ ഒരാൾ വീട്ടിൽ അതിക്രമിച്ചു കടക്കുകയും വീട്ടിൽ ജോലിയചെയ്തിരുന്നവരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു. പ്രശ്നത്തിൽ ഇടപെട്ടപ്പോളാണ് അയാൾ നടനെ കുത്തി പരിക്കേല്പിച്ചതെന്നും പോലീസ് പറയുന്നു.