അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെട്ടു. ഔൺസ് വില 2,689 ഡോളർ വരെ താഴുകയും പിന്നീട് നേരിയ രീതിയിൽ കയറുകയും ചെയ്തു. ഈ വിലയിടിവിന് കാരണം ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായി വിൽപ്പന സമ്മർദ്ദം ഉയർന്നതും ഡോളർ ശക്തമായതുമാണ്. കൂടാതെ ഹമാസ്-ഇസ്രായേൽ സംഘർഷത്തിൽ അയവു വന്നതും വിലയെ ബാധിച്ചു.
ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപ് അമേരിക്കയിൽ അധികാരമേൽക്കുക . ട്രംപ് സ്വീകരിക്കുന്ന വ്യാപാര നയങ്ങൾ വിലയിൽ ചലനങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.
അതേസമയം, കേരളത്തിൽ ഇന്ന് വിലയിൽ നേരിയ വർധനയുണ്ട്. ഗ്രാം വില 15 രൂപ വർധിച്ച് 7,450 രൂപയായി. പവൻ വില 120 രൂപ ഉയർന്ന് 59,600 രൂപയുമായി.