നാടിനെ നടുക്കിയ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ പ്രതിയായ ചെന്താമര ഇപ്പോളും കാണാമറയത്ത്. കൊലപാതകം കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞിട്ടും പോലീസിന് പ്രതിയെ കണ്ടെത്തനായിട്ടില്ല. പ്രതിയെ പിടികൂടാൻ ആന്റി നക്സൽ ഫോഴ്സും രംഗത്തുണ്ട് . പ്രതി ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിൽ തിരച്ചിൽ നടത്തും. വനത്തിന് പുറമെ പാലക്കാട് നഗരത്തിലും എസ് പി യുടെ പ്രേത്യേക സ്ക്വാഡും വ്യാപക പരിശോധന നടത്തിവരികയാണ്.
ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെതിരെ പോലീസ് നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇരട്ടക്കൊലപാതകത്തിൽ പൊലീ സിനുണ്ടായ വീഴ്ചക്കെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു. പൊലീസ് കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെ എന്നും മക്കളായ അഖിലയും അതുല്യയും പറഞ്ഞു. ഈ സാഹചര്യത്തിലാണ് എ ഡി ജി പി മനോജ് എബ്രഹാം പാലക്കാട് എസ് പി യോട് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതി തങ്ങളെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും അയാളെ പിടികൂടി വധശിക്ഷ നല്കണമെന്നും കുട്ടികൾ പറഞ്ഞു.