സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് രണ്ടാം ദിനത്തിൽ പരാതികളുടെ പ്രവാഹം. ആദ്യ ദിവസമായ ഇന്നലെ 2000 ഓളം പരാതികളാണ് നവകേരള സദസ് പരാതി കൗണ്ടറില്‍ എത്തിയത്. ചികിത്സ ധനസഹായം മുതൽ ക്ഷേമ പെൻഷൻ വരെയുള്ള ആവശ്യങ്ങൾക്കായാണ് പലരും എത്തിയത്. ഇന്ന് കാസർകോട് മണ്ഡലത്തിലെ നവകേരളാ സദസിൽ മാത്രം ആയിരത്തോളം പരാതികളാണ് കിട്ടിയത്. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
പല ദുരിതങ്ങളും നേരിട്ടെത്തി ബോധിപ്പിച്ചാൽ പരിഹാരം ലഭിക്കുന്ന പ്രതീക്ഷയിലാണ് പലരുമെത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പാട് പെടുന്നവര്‍, സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവർ, ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിൽ കുടുങ്ങിയവർ അങ്ങനെ പ്രതിസന്ധികൾക്കൊക്കെ പരിഹാരം പ്രതീക്ഷിച്ചാണ് നവകേരള സദസിന്റെ പരാതി കൗണ്ടറുകളിലേക്ക് ആളുകളെത്തുന്നത്. എന്നാൽ സർക്കാരിനുള്ള ഉറച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്നും നാടിന്റെ പുരോതി കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു… മുഴുവൻ പരാതികളിലും ഏറെ വൈകാതെ പരിഹാരമുണ്ടാകും… കുപ്രചരണങ്ങൾ ജനം സാരമാക്കുന്നില്ല എന്നതിന് തെളിവാണ് നവകേരള സദസിനെത്തുന്ന ആൾക്കൂട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു …