നവകേരള സദസിനായി വീണ്ടും മതിൽ പൊളിക്കുന്നു

എറണാകുളം: നവകേരള സദസിനായി വീണ്ടും മതിൽ പൊളിക്കുന്നു….പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു.വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊള്ളിച്ചതെന്നാണ് വിശദീകരണം…
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഇന്നത്തെ മന്ത്രിമാരുടെ പ്രഭാത നടത്തം.ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...