കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി: കുഞ്ഞാലിക്കുട്ടിയുടെ​ നിലപാട്​ സ്വാഗതം ചെയ്ത്​ മുഖ്യമന്ത്രി

ആലപ്പുഴ: സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രശ്നത്തിൽ സംസ്ഥാന സർക്കാറിനൊപ്പം നിൽക്കുമെന്ന മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ​ നിലപാട്​ സ്വാഗതം ചെയ്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന്‍റേത്​ സ്വാഗതാർഹമായ നിലപാടാണെന്ന്​ മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ കേരളത്തിലെ എല്ലാ കക്ഷികളും ഒരുമിച്ച്​ നിൽക്കണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനൊപ്പം ലീഗ്​ ഉണ്ടാകുമെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു മഖ്യമന്ത്രി. ഇത്​ പറയുമ്പോൾ ഉടനെ ലീഗ്​ ഇങ്ങ്​ വന്ന്​കളയും എന്ന്​ ആരും ധരിക്കേണ്ട. ലീഗിനെ ഇങ്ങ്​ കൊണ്ടുവരാൻ വേണ്ടി ഞങ്ങൾ വല്ലാതെ പാടുപെടുകയാണ്​ എന്ന വ്യാഖ്യാനവും വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നാടിന്‍റെ പ്രശ്നങ്ങൾ മനസിലാക്കുന്നവർക്കെല്ലാം ലീഗ്​ എടുത്ത നിലപാടിന്​ സമാനമായ രീതിയിൽ മാത്രമെ പ്രതികരിക്കാനാവൂ. ഞങ്ങൾ ഇത്​ പ്രതിപക്ഷത്തോട്​ പൊതുവേ അഭ്യർഥിച്ചു കൊണ്ടിരിക്കുകയാണ്​. നമ്മുടെ നാട്​ നേരിടുന്ന പ്രശ്നങ്ങളാണ്​ ഏറ്റവും ഗുരുതരമായിട്ടുള്ളത്​. അതിന്‍റെ ഭാഗമായി നാടിന്‍റെ കൈയിൽ കിട്ടേണ്ട പണമാണ്​ നഷ്ടമാകുന്നത്​.

ഇത്​ പെട്ടെന്ന്​ ഏതെങ്കിലും പദ്ധതിയെ ബാധിക്കുന്നതോ, ഒരു വർഷത്തെ പദ്ധതിയെ ബാധിക്കുന്നതോ അല്ല. കേരളത്തിന്‍റെ ഭാവി വികസനത്തെ തടയുന്നതിനാണ്​ ഇത്​ വഴിയൊരുക്കുക. അത്തരം ഒരുഘട്ടത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ച്​ നിൽക്കണം. അതിൽ ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ തന്നെ കേരളത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ കഴിയണം. പക്ഷേ, കോൺഗ്രസ്​ സംസ്ഥാന സർക്കാറിനെ വിമർശിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...