മുട്ടിൽ മരംമുറിക്കേസ്; ലേലം വിളി ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരി​ഗണിക്കും

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരി​ഗണിക്കും …. ലേലം വിളിക്കാനുള്ള അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരി​ഗണിക്കുന്നത്… കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹർജി പരി​ഗണിക്കുക. നിലവിൽ വനംവകുപ്പിൻ്റെ കുപ്പാടി ടിമ്പർ ഡിപ്പോയിലാണ് 104 മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്. മഴയും വെയിലുമൊക്കെ കൊണ്ട് മരങ്ങൾക്ക് കേടുപറ്റുന്ന സാഹചര്യത്തിലാണ് ഡിഎഫ്ഒ തടികൾ ലേലം ചെയ്യാൻ അനുമതി തേടിയത്. പ്രതിഭാഗത്തിൻ്റെ വാദമാകും ഇന്ന് കോടതി കേൾക്കുക. ജോസൂട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ.

Read More:- മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...