ജാർഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറൻ; സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംബൈ സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം. ഇ.ഡി അറസ്റ്റിനെതിരായ ഹേമന്ത് സോറന്‍റെ ഹരജി ഇന്ന് 10.30ന് സുപ്രിം കോടതി പരിഗണിക്കും.

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് സർക്കാർ രൂപീകരണത്തിനുള്ള അനുമതി ഗവർണർ സി.പി രാധാകൃഷ്ണൻ മഹാസഖ്യത്തിന് നൽകിയത് . ഹേമന്ത് സോറന്‍റെ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ചംബൈ സോറൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ കക്ഷി യോഗത്തിൽ ഏകകണ്ഠമായാണ് ചംപൈ സോറനെ തെരഞ്ഞെടുത്തത്.മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേഗത്തിലാക്കാൻ ഗവർണർ നടപടി സ്വീകരിക്കാത്തത് ബിജെപിയെ സഹായിക്കാനാണെന്നും ആക്ഷേപം ഉയർന്നിരുന്നു.പിന്നാലെയാണ് സർക്കാർ രൂപീകരിക്കുവാൻ ഗവർണർ ചംബൈ സോറനെ ക്ഷണിച്ചത്.

അതേസമയം ഇഡി അറസ്റ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. സോറനെ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ 10 ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെടും. റാഞ്ചി പ്രത്യേക കോടതിയിലാണ് സോറനെ ഹാജരാക്കുക. അതേസമയം അറസ്റ്റിന് എതിരെ സോറൻ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്.#jharkhand

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...