വി​ദ്യാ​ഭ്യാ​സ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ബ​ദ​ൽ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ​ന​യം

ഡ​ൽ​ഹി: രാ​ജ്യം നേ​രി​ടു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ബ​ദ​ൽ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ആ​വി​ഷ്ക​രി​ക്കാ​ൻ ആഹ്വാനവുമായി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മ്മേ​ള​നം. വി​ദ്യാ​ഭ്യാ​സ​ത്തേ​യും ച​രി​ത്ര​ത്തേ​യും വീ​ണ്ടെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ സ്നേ​ഹി​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് ച​രി​ത്ര​കാ​ര​ൻ ഇ​ർ​ഫാ​ൻ ഹ​ബീ​ബ് പ​റ​ഞ്ഞു.

ഭാ​ര​തീ​യ ജ്ഞാ​ന​വ്യ​വ​സ്ഥ​യെ​ന്ന സി​ദ്ധാ​ന്ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ​ത്തെ പ​രി​ഷ്ക​രി​ക്കാ​നാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ശ്ര​മി​ക്കു​ന്ന​ത്. അ​റി​വി​ന് രാ​ജ്യാ​തി​ർ​ത്തി​ക​ളി​ല്ലെ​ന്നി​രി​ക്കെ ഇ​ന്ത്യ​ൻ ജ്ഞാ​ന​വ്യ​വ​സ്ഥ എ​ന്ന സി​ദ്ധാ​ന്തം അ​സം​ബ​ന്ധ​മാ​ണ്. ച​രി​ത്ര​മെ​ന്ന പേ​രി​ൽ കെ​ട്ടു​ക​ഥ​ക​ളാ​ണ് പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം -2020ന്റെ ​സ്ഥാ​ന​ത്ത് ജ​നാ​നു​കൂ​ല വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​ൽ​ഹി അ​വാ​നെ ഖാ​ലി​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. സ​ച്ചി​ദാ​ന​ന്ദ സി​ൻ​ഹ, പ്ര​ഫ. ധ്രു​വ​ജ്യോ​തി മു​ഖ​ർ​ജി, ഡോ. ​ച​ന്ദ്ര​ശേ​ഖ​ർ ച​ക്ര​വ​ർ​ത്തി, ഡോ. ​എ​ൽ. ജ​വ​ഹ​ർ നേ​ശ​ൻ, ഡോ. ​ഫു​ർ​ഖാ​ൻ ഖ​മ​ർ, പ്ര​ഫ. ജോ​ർ​ജ് ജോ​സ​ഫ്, ഡോ. ​ത​രു​ൺ​കാ​ന്തി ന​സ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ.​എ​ൻ. ശാ​ന്തി​രാ​ജ്, എം. ​ഷാ​ജ​ർ​ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​സം​ഘം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​​​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...