ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം ചില അഴിച്ചുപണികൾക്ക് തുടക്കമിട്ടിരുന്നു. ബിജെപിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ഒരുപതിറ്റാണ്ടായി പാർടിയെ കൈപ്പിടിയിലൊതുക്കിയിരുന്ന വി മുരളീധരൻ– കെ സുരേന്ദ്രൻ അനുയായികളെ ചുമതലകളിൽനിന്ന് വെട്ടി തന്റെ വിശ്വസ്‌തരെ പ്രതിഷ്‌ഠിച്ചാണ് നീക്കം. സംസ്ഥാന കമ്മിറ്റിയുടെ മീഡിയ, സോഷ്യൽ മീഡിയ ചുമതലയിലാണ് ആദ്യ ഇടപെടൽ. ഇതിന്റെ ഭാഗമായി ഇപ്പോൾ മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെ ബിജെപി മീഡിയ-സോഷ്യൽ മീഡിയ കൺവീനർമാരെ മാറ്റി. ജന്മഭൂമി ലേഖകൻ എസ് സന്ദീപാണ് പുതിയ മീഡിയ കൺവീനർ. ബിജെപി ദേശീയ സ്ട്രാറ്റജി ടീമായ വാരാഹിയുടെ ചുമതലക്കാരനായ അഭിജിത് നായരാണ് സോഷ്യൽ മീഡിയ കൺവീനർ. പുതിയ ചുമതലയിൽ താൻ തുടക്കക്കാരനാണെങ്കിലും തന്നാൽ ആവും വിധം തന്റെ ചുമതല ഭംഗിയായി നിർവ്വഹിക്കുമെന്നാണ് സന്ദീപ് വാർത്തയുമായി ബന്ധിപ്പെട്ട് പ്രതികരിച്ചത്. മീഡിയ- സോഷ്യൽ മീഡിയ പ്രഭാരിയായി നേരത്തെ യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി നിയമിതനായതിന് ശേഷം ആദ്യം നിയമിച്ചത് അനൂപ് ആന്റണിയെയാണ്. മീഡിയ- സോഷ്യൽ മീഡിയ പ്രഭാരിയായി നേരത്തെ യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചിരുന്നു. ഇതോടെ കെ സുരേന്ദ്രന്റെ മീഡിയ ടീമിന്റെ മാറ്റം പൂർണമായി.

ഉപഭാരവാഹികളെ മുഴുവൻ നീക്കുമെന്നായിരുന്നു വിവരം. പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്, എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവർക്ക് പ്രധാന ചുമതലകൾ നൽകി കേരള രാഷ്‌ട്രീയത്തിൽ പാർടിക്ക് വേരോട്ടം നടത്താനാകുമോയെന്ന പരീക്ഷണത്തിന്റെ ഭാഗമാണിതെന്നും പറയുന്നു.
രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസം മുതൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നുള്ള വിവരങ്ങൾ ചോർന്നു തുടങ്ങിയിരുന്നു. ഓഫീസിൽ ഇരു ഗ്രൂപ്പുകാർ സ്ഥാനമാനങ്ങൾക്കായി തമ്മിലടിച്ചത് വലിയ വാർത്തയായി. സംഭവത്തിൽ രാജീവ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ചുമതലക്കാരെ പുറത്താക്കാൻ നടപടി തുടങ്ങിയത്. പുതിയ ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, സംസ്ഥാന ട്രഷറർ എന്നിവരെ നിയമിക്കുന്നത് വൈകിപ്പിക്കുന്നതിലും മുതിർന്ന നേതാക്കൾക്കുൾപ്പെടെ അമർഷമുണ്ട്.

രാജീവ് ചന്ദ്രശേഖർ പാർട്ടിയുടെ അധ്യക്ഷനായി എത്തുമ്പോൽ അദ്ദേഹത്തിന് ദൈനംദിന രാഷ്ട്രീയ പാരമ്പര്യം ഉണ്ടോ എന്ന വിമർശനം ഉയരുന്നുണ്ട്. അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ ഇതേ ചോദ്യം തന്നെയാണ് എല്ലാവരും ചോദിച്ചിരുന്നത്. എന്നാൽ 5 ദിവസം കഴിഞ്ഞപ്പോൾ തന്നെ വിമർശകന്മാർ അവരുടെ നിലപാടുകൾ എല്ലാം മാറ്റി അദ്ദേഹം സ്വീകാര്യനായ നേതാവാണെന്ന് പറയുകയായിരുന്നു. ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിന് പൂർണമായും അദ്ദേഹം സജ്ജനാണെന്ന് കഴിഞ്ഞ ഒരു വർഷത്തെ തിരുവനന്തപുരത്തിന്റെ അനുഭവം മുന്നിലുണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.
രണ്ടുപതിറ്റാണ്ടിൻറെ രാഷ്ട്രീയ അനുഭവവുമായാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. ശരാശരി രാഷ്ട്രീയക്കാരനപ്പുറമാണ് രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനപ്പുറം നാലാളെ ആകർഷിക്കും വിധം വികസന സങ്കൽപ്പം പറയും രാജീവ് ചന്ദ്രശേഖർ. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡൽ തേടുകയായിരുന്ന പാർട്ടി ദേശീയ നേതൃത്വം. അത് ഒടുവിൽ എത്തി നിന്നത് രാജിവ് ചന്ദ്രശേഖറിലാണ്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തിൽ കൊണ്ടുവരാൻ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തിൽ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് ബിരുദവും കമ്പ്യൂട്ടർ സയൻസിലെ ബിരുദാനന്തരബിരുദവും 2021ൽ ഐടി ആൻറ് ഇലക്ട്രോണിക്സിൻറെയും നൈപുണ്യവികസനത്തിൻറെയും ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാൻ രാജീവിനെ സഹായിച്ചു.
രുവനന്തപുരത്ത് മൽസരിച്ച് തോറ്റതിനുപിന്നാലെ മന്ത്രിസഭയിൽനിന്ന് കൂടി തഴയപ്പെട്ടതോടെ രാജീവ് നിരാശനായി. തോൽവിക്ക് കാരണം കേരളത്തിലെ സംഘടനയുടെ കെട്ടുറപ്പില്ലായ്‌മയാണെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. പാർലമെന്ററി രാഷ്‌ട്രീയം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിൽ പോസ്‌റ്റുമിട്ടു. വിവാദമായതോടെ പോസ്‌റ്റ് മുക്കി. പിന്നീടാണ് പ്രസിഡന്റ് സ്ഥാനത്തിന് ചരടുവലി ആരംഭിച്ചത്. രാജീവിനെ മോദിയും അമിത്‌ഷായും ചേർന്ന് കേരള ബിജെപിയുടെ തലപ്പത്ത് ഇരുത്തുന്നത് ഗൂഢലക്ഷ്യങ്ങളോടെയെന്ന് വ്യക്തം.