പണി വരുന്നുണ്ട് പോലീസേ.. ചെന്താമര കേസിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു എ ഡി ജി പി

നാടിനെ നടുക്കിയ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ പ്രതിയായ ചെന്താമര ഇപ്പോളും കാണാമറയത്ത്. കൊലപാതകം കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞിട്ടും പോലീസിന് പ്രതിയെ കണ്ടെത്തനായിട്ടില്ല. പ്രതിയെ പിടികൂടാൻ ആന്റി നക്സൽ ഫോഴ്സും രംഗത്തുണ്ട് . പ്രതി ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിൽ തിരച്ചിൽ നടത്തും. വനത്തിന് പുറമെ പാലക്കാട് നഗരത്തിലും എസ് പി യുടെ പ്രേത്യേക സ്‌ക്വാഡും വ്യാപക പരിശോധന നടത്തിവരികയാണ്.

ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെതിരെ പോലീസ് നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇരട്ടക്കൊലപാതകത്തിൽ പൊലീ സിനുണ്ടായ വീഴ്ചക്കെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു. പൊലീസ് കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെ എന്നും മക്കളായ അഖിലയും അതുല്യയും പറഞ്ഞു. ഈ സാഹചര്യത്തിലാണ് എ ഡി ജി പി മനോജ് എബ്രഹാം പാലക്കാട് എസ് പി യോട് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതി തങ്ങളെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും അയാളെ പിടികൂടി വധശിക്ഷ നല്കണമെന്നും കുട്ടികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

“നോ കോമ്പ്രോമൈസ്‌” പി എം എ സലാമിനെ തള്ളി വി ഡി.

പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ...

ചൈനയിൽ നിന്നും പുതിയൊരു AI ചാറ്റ് ബോട്ട്. അറിയാം കൂടുതൽ വിവരങ്ങൾ.

എഐ കിടമത്സരത്തില്‍ ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി. ചൈനീസ് ടെക് ഭീമന്‍മാരായ...

CPMന് ആദ്യമായി വനിത ജില്ലാ സെക്രട്ടറി!ആരാണ് ദേബ്‌ലിന? അപൂർവ രാഷ്ട്രീയ ചരിത്രം ഇങ്ങനെ.

സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്ന വനിതയെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ്...

വൈകല്യങ്ങൾ തളർത്തില്ല. നിൻസി മറിയം മോണ്ട്ലി ഇനി മുതൽ നിംസ് മെഡിസിറ്റിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ്

തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച നിൻസി മറിയം മോണ്ട്ലി നിംസ് മെഡിസിറ്റി സൈക്കോളജി...