അടുത്ത വർഷം അസംബ്ലി തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ എ ഐ എ ഡി എം കെ വീണ്ടും ബി ജെ പിയുമായി സഖ്യത്തിലായി. ഇന്നലെ നടന്ന ചർച്ചക്കൊടുവിൽ ഇരുപാർട്ടികളും സഖ്യമായി ഡി എം കെ യെ നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. തെരെഞ്ഞെടുപ്പിൽ എൻ ഡി എ യെ അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസാമി നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഡിഎംകെ യുടെ ജനദ്രോഹ നടപടികൾ എൻ ഡി എ തുറന്നു കാട്ടുമെന്നും ഡിഎംകെ യ്ക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

അണ്ണാ ഡി എം കെ ഒരിക്കലും ബി ജെ പിക്കു അന്യമല്ല. 1998ൽ ജയലളിതയും മോദിയും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി അംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും കെ അണ്ണാമലൈ രാജി വെക്കുകയും വീണ്ടും മത്സരിക്കില്ല എന്നും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഖ്യചർച്ച നടക്കുകയും സഖ്യം രുപീകരിക്കുകയും ചെയ്തത്. അണ്ണാമലൈ പദവിയില്‍ തുടര്‍ന്നാല്‍ സഖ്യം സാധ്യമല്ലെന്ന് എടപ്പാടി പളനി സ്വാമി ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അണ്ണാ ഡിഎംകെയുടെ ഉപാധി അമിത് ഷാ ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ അണ്ണാമലൈയെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് പദവിയില്‍ തുടരാനില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കിയത്.