കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി

നവകേരള ബസിന് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പിന്നിൽ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദനമെന്നും അജിമോൻ പ‌റയുന്നു.
കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത് ഒറ്റയ്ക്കാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്നും അദ്ദേ​ഹം പറഞ്ഞു. ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത അജിമോൻ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജിമോനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം എത്തിയപ്പോഴാണ് അജിമോൻ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പൊലീസ് അജിയെ പിടിച്ചു മാറ്റികൊണ്ടു പോയെങ്കിലും ഓടിയെത്തിയ പ്രവർത്തകർ ചവിട്ടുകയായിരുന്നു. നവകേരള സദസിന്റെ വോളന്റിയർ ടി ഷർട്ട് ധരിച്ച പ്രവർത്തകരാണ് മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...