മുഖ്യമന്ത്രിക്കും CPMനും എതിരെ പോരാടാൻ UDFന്റെ ഒപ്പം ചേരും എന്ന് പി വി അൻവർ MLA ഒതായിയിലെ തന്റെ വസതിയിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. UDF നേതാക്കളുമായി ചർച്ച നടത്തുമെന്നും യു ഡി എഫ് ആണ് തന്റെ മുന്നണി പ്രവേശത്തിൽ തീരുമാമം എടുക്കേണ്ടതെന്നും അൻവർ പറഞ്ഞു. തനിക്ക് സധൈര്യം മുന്നോട് പോകണമെങ്കിൽ, തന്റെ തോണിയിൽ കൂടുതൽ ആളുകൾ കയറണമെങ്കിൽ യു ഡി എഫ് സംരക്ഷണ കവചം ഒരുക്കണം, വന നിയമ ഭേദഗതി പോലെയുള്ള ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങൾ യു ഡി എഫ് ഏറ്റെടുക്കണം, യു ഡി എഫ് അധികാരത്തിൽ വരണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് അൻവർ മുന്നോട് വെച്ചത്. യു ഡി എഫ് ഒപ്പമുണ്ടെങ്കിൽ LDF നെ പത്തു സീറ്റിലേക്ക് ചുരുക്കാമെന്നും പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിനു അവസാനം കുറിക്കുന്ന മുഖ്യമന്ത്രിയായിരിക്കും എന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു LDFൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പി വി അൻവർ MLA. ശേഷം DMK എന്നൊരു പാർട്ടി രൂപീകരിക്കുകയും ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. അൻവറിന്റെ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു രാഷ്ട്രീയ നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന പൊളിറ്റിക്കൽ കോക്കസ്. ഈ കഴിഞ്ഞയിടെയാണ് വന ഭേദഗതി നിയമിനെതിരെയുള്ള DMK പ്രകടനം അക്രമസ്തമായി നിലമ്പൂർ ഫോറസ്ററ് ഓഫീസ് തകർത്ത കേസിൽ അൻവറുൾപ്പടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തത്