തമിഴകത്തെയാകെ ആവേശത്തിലേക്കോകൊണ്ടു രജനികാന്തിന്റെ സൂപ്പര്ഹിറ് ചിത്രം ബാഷാ റീ റിലീസിന്. ചിത്രം റിലീസ് ചെയ്തു 30 വര്ഷം തികയുന്ന വേളയിലാണ് നിർമാതാക്കൾ ആധുനിക കാലത്തേ സംവിധാനങ്ങളുപയോഗിച്ചുകൊണ്ടു ബാഷയെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയതാകും ചിത്രം തിയേറ്ററുകളിലെത്തുക.
തമിഴകം എക്കാലവും ആഘോഷിക്കുന്ന ചിത്രമാണ് 1995 ജനുവരി 12ന് പുറത്തിറങ്ങിയ ബാഷ. രജനികാന്തും നഗ്മയും പ്രധാന വേഷത്തിലെത്തിയ സിനിമ തിയേറ്ററിൽ വലിയ വിജയമായിരുന്നു. മാസ് സിനിമകളിൽ ഒരു നാഴികക്കല്ലായി കാണാക്കപ്പെടുന്ന ഈ സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്.