പാണ്ടിക്കാട് അങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ഞാറാഴ്ച്ച ഉച്ചയോടെ ഓടെയാണ് അപകടം നടന്നത് . ബൈക്ക് യാത്രികനായ വള്ളിക്കാപറമ്പ് സ്വദേശി എറമ്പത്ത് മുജീബിന് ഗുരുതരമായി പരിക്കേറ്റു
ഞാറാഴ്ച്ച 12.45 ഓടെ യാണ് അപകടം നടന്നത്. വണ്ടൂർ റോഡിൽ നിന്നും ഒരേ ദിശയിൽ നിന്നും വരികയായിരുന്ന ലോറിയും ബൈക്കും മേലാറ്റൂർ റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത് .തുടർന്ന് 20 മിനുറ്റോളം ലോറിക്കടിയിൽ കുടുങ്ങിയ ബൈക് യാത്രികനായ മുജീബിനെ JCB ഉപയോഗിച്ച് ലോറി പൊക്കിയാണ് പുറത്തെടുത്തത് . കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ മുജീബിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു