പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ പോലീസ് കേസെടുത്തു. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വീഡിയോ തെളിവുകൾ ഉൾപ്പടെ ശേഖരിച്ചു അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് കേസെടുക്കാത്തതിനെതിരെ വമ്പിച്ച പ്രതിഷേധം ഉയർന്നിരുന്നു.

ഓമനക്കുട്ടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് ഘടകം പരാതി നൽകിയിരുന്നു. എം എ എ യുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലാണ് രാഹുലിനെതിരായ കൊലവിളി പ്രസംഗം നടത്തിയത്. സാഹചര്യങ്ങൾ ശാന്തമാക്കാനും സംഭവങ്ങൾ നിയന്ത്രണ വിധേയമാക്കാനും ഇരുകൂട്ടരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സമയ ചർച്ച നടന്നതായി ഡി വൈ എസ് പി കൃഷ്ണദാസ് പറഞ്ഞു.