തുടർച്ചയായി തനിക്കെതിരെ അശ്ളീല പരാമർശങ്ങൾ നടത്തുന്നു എന്ന സിനിമ നടി ഹണി റോസിന്റെ പരാതിയിന്മേൽ ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പകൽ ബോബി ചെമ്മണ്ണൂരിനെ വയനാട് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് വൈകിട്ട് കൊച്ചിയിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ തുറന്ന കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 3 വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ഹണി റോസ് ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ തന്റെ രഹസ്യ മൊഴി നൽകിയിരുന്നു.