പെരിയ ഇരട്ട കൊലക്കേസിലെ ശിക്ഷവിധി ഹൈക്കോടതി മരവിപ്പിച്ചതോടെ നാലു പ്രതികളും ജയില്മോചിതരായി. മുൻ MLA കെ വി കുഞ്ഞിരാമൻ, CPIM ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നീ പ്രതികൾ സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോയിരുന്നു. രണ്ടു വര്ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത് എന്നാൽ 5 വര്ഷം തടവാണ് CBI കോടതി വിധിച്ചത്. അപ്പീലിന്മേൽ ഹൈകകോടതി CBI കോടതി വിധി മരവിപ്പിക്കുകയും 4 പ്രതികൾക്കും ജാമ്യം അനുവദിക്കുകയും ചെയ്തു. മുതിർന്ന CPIM നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ എന്നിവർ പുറത്തേക്കു എത്തുന്ന പ്രതികളെ സ്വീകരിക്കാൻ എത്തി.
സിബിഐ കൂട്ടിലിട്ട തത്ത ആണ്. അവരുടെ രാഷ്ട്രീയ അജണ്ട തെളിഞ്ഞു എന്നാണ് പി ജയരാജൻ പറഞ്ഞത്. സിബിഐ കെട്ടിച്ചമച്ച കള്ളക്കഥയാണ് ഇതെന്ന് എം വി ജയരാജനും പ്രതികരിച്ചു. ഹൈക്കോടതിയുടെ ഈ വിധിയോട് കൂടി നുണക്കോട്ടകളെല്ലാം പൊളിഞ്ഞു, CBI കണ്ടെത്തലുകൾ തെറ്റി, നീതി കിട്ടുമെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു എന്നും പ്രതിയും മുൻ MLA യും ആയ കെ വി കുഞ്ഞിരാമൻ പറഞ്ഞു. ജയിൽ മോചിതരായവരെ കാസർകോട്ടേക്ക് കൊണ്ട്പോകും.